ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

കേസില്‍ ഏഴാം പ്രതിയാണ് കെഎസ് ബൈജു.

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 നവം‌ബര്‍ 2025 (10:36 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസില്‍ ഏഴാം പ്രതിയാണ് കെഎസ് ബൈജു. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ പാളികള്‍ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷണറായ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലായെന്ന് അന്വേഷണസംഘം തെളിവടക്കം കണ്ടെത്തി.

തിരുവാഭരണം സംരക്ഷണ നിയമങ്ങള്‍ ഒന്നും കഴിഞ്ഞ 15 വര്‍ഷങ്ങളായി പിന്തുടരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം, ഭരണി പാത്രം, പട്ടുപരിവട്ടം തുടങ്ങിയ വിലപിടിപ്പുള്ള ഉരുപ്പടികളുടെ നടവരവോ വിനിയോഗമോ രജിസ്ട്രാറോ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളുടെ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്.

2019 ജൂലൈ 19ന് സ്വര്‍ണ്ണ പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനപൂര്‍വ്വം വിട്ടുനിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിള പാളി കേസിലെ ദുരൂഹതയെ സംബന്ധിച്ച് ബൈജുവിന് നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാള്‍ 2019ല്‍ ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :