1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arikkomban News Idukki

അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; തുറന്നുവിട്ടത് തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയ ശേഷം

Arikkomban News Idukki
അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. തുറന്നുവിട്ടത് തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയ ശേഷമാണ്. തമിഴ്‌നാട് വനംവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് കരുതുന്നത്. 
 
കഴിഞ്ഞ ദിവസമാണ് ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പം, തേനി, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി, കല്ലടകുറിച്ചി വഴി കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്.  വൈകീട്ട് അഞ്ചോടെയാണ് അരിക്കൊമ്പനെ ഇവിടെ എത്തിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍