പെരുമാറ്റചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (11:13 IST)
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ സിറ്റിസണ്‍ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സി-വിജില്‍ വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററിലേയ്ക്ക് അയയ്ക്കാം.

പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന്റെ തെളിവായി ചിത്രങ്ങളോ പരമാവധി രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയോ/ഓഡിയോയോ ആപ്പില്‍ അപ് ലോഡ് ചെയ്യാനാകും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ അതതു നിയമസഭാമണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്കു കൈമാറുകയും അവര്‍ എത്രയും വേഗം സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :