ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ കുഴഞ്ഞു വീണ ഗര്‍ഭിണിക്ക് സുഖപ്രസവം; രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാരും

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (17:17 IST)
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ കുഴഞ്ഞു വീണ ഗര്‍ഭിണിയായ യുവതിക്ക് സുഖ പ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാരും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാരും. ഇവരുടെ സമയോചിത ഉടപെടയില്‍ അമ്മയും കുഞ്ഞും സുരക്ഷിതര്‍. വാമനപുരം ആനാകുടി പണയില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലക്ഷ്മി ചന്ദ്രന്‍(26)നും കുഞ്ഞിനുമാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാരും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാരും രക്ഷകരായത്.

തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ്
സംഭവം. ലക്ഷ്മിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ വിളിച്ചിരുന്നു. വീട്ടില്‍ നിന്ന് റോഡിലേക്ക് കുറച്ചു ദൂരം നടന്ന് വേണം പോകാന്‍. ഭര്‍ത്താവ് ചന്ദ്രനൊപ്പം റോഡിലേക്ക് നടക്കുന്നതിനിടയില്‍ ലക്ഷ്മി കുഴഞ്ഞു വീണു. ഈ സമയം ആശുപത്രിയിലേക്കുള്ള കോവിഡ് വാക്‌സിന് ശേഖരിച്ച ശേഷം ഇത് വഴി പോകുകയായിരുന്ന ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാരായ സോഫിയ എസ്, ദീപ ഡി.കെ എന്നിവരുടെ ശ്രദ്ധയില്‍ സംഭവം പെടുകയും ഉടന്‍ തന്നെ ഇവര്‍ ലക്ഷ്മിയുടെ അടുത്തെത്തി വേണ്ട പരിചരണം ഒരുക്കി. ഇവരുടെ
പരിശോധനയില്‍ ലക്ഷ്മിയെ മാറ്റാന്‍ കഴിയാത്ത അവസ്ഥയാണെന്നും
ആരോഗ്യനില മോശമാണെന്നും കണ്ടെത്തി ഉടന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :