വര്‍ക്കലയിലെ റിസോര്‍ട്ടില്‍ 21കാരിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (18:31 IST)
വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ 21കാരിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിനിയായ ദഷ്‌റിതയാണ് മരിച്ചത്. കഴിഞ്ഞ ദിവസം എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ന് പഠിക്കുന്ന നാലു പെണ്‍കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തുകയായിരുന്നു.

രാവിലെയാണ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെട്ടതും. കൂടെയുള്ള വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ പൊലീസ് എടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :