ഡോ.എസ്എസ് ലാലിന്റെ വിജയം പുതിയ കഴക്കൂട്ടത്തിന് അനിവാര്യം: ശശി തരൂര്‍ എംപി

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (12:09 IST)
തിരുവനന്തപുരം: മാറുന്ന കഴക്കൂട്ടത്തിന്റെ വികസനം ലോകോത്തര നിലവാരത്തിലേക്ക് മാറാന്‍ ഡോ.എസ്.എസ് ലാലിന്റെ വിജയം അനിവാര്യമാണെന്ന് ഡോ. ശശി തരൂര്‍ എം.പി. പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎ വാഹീദ് എന്ന ജനകീയ എംഎല്‍എ കഴക്കൂട്ടം മണ്ഡലത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഓര്‍ക്കുന്നു. അതിന് ശേഷം അഞ്ച് വര്‍ഷം കഴക്കൂട്ടത്ത് എന്ത് നടന്നുവെന്ന് ചോദിച്ചാല്‍ ഒന്നും നടന്നിട്ടില്ല. വാഹീദ് ചെയ്ത പ്രവര്‍ത്തനമാണ് കഴക്കൂട്ടത്തിന്റെ മോഡല്‍. അത് തുടരാന്‍ വേണ്ടിയുള്ള ഇച്ഛാശക്തിയും ലോകത്തെങ്ങുമാനമുള്ള പ്രവര്‍ത്തന പരിചയുമുള്ള ഡോ. എസ്.എസ് ലാലിന് കഴിയുമെന്നും ശശി തരൂര്‍ എം.പി. പറഞ്ഞു.

വിദേശത്തുള്ള സുഖജീവിതം മാറ്റി വെച്ചാണ് ജനങ്ങള്‍ക്കിടയില്‍ ഡോ.എസ്.എസ് ലാല്‍ എത്തിയത്. വെല്ലുവിളി ഏറ്റെടുത്ത് ലാല്‍ മത്സരത്തിനിറങ്ങുമ്പോള്‍ മുഴുവന്‍ പേരും പിന്‍തുണ നല്‍കണം. ഇടത് പക്ഷ സര്‍ക്കാരിനെ തോല്‍പ്പിച്ച് മാറ്റണം. അഞ്ച് വര്‍ഷം ആക്രമണ രാഷ്ട്രീയം, അഴിമതി എന്നിവയായിരുന്നു ഇടത് മുന്നണി സര്‍ക്കാര്‍ കാണിച്ചത്. അതിനോടൊപ്പം ബിജെപിയേയും തോല്‍പ്പിക്കേണ്ട ആവശ്യമാണ്. കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച് കൂട്ടുന്ന അവര്‍
പെട്രോള്‍ ഡീസല്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ളവയിലൂടെ
ജനജീവിതം ദുസഹമാക്കി. ജനവിരുദ്ധ രാഷ്ട്രീയമാണ് കേന്ദ്രം നടത്തുന്നത്. വര്‍ഗീയതയുടെ വിഷം കൊണ്ട് വന്ന് നാടിനെ വെട്ടിമുറിക്കാനുള്ള ബിജെപി ശ്രമം. അത് ഇവിടെ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :