സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജനുവരി 2025 (18:05 IST)
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാന് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പോലീസ് കണ്ടെടുത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :