1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jaysurya Sexual assault Balachandra menon-

ജയസൂര്യയ്‌ക്കെതിരായ പീഡനക്കേസ്: ബാലചന്ദ്രമേനോന്റെ മൊഴി എടുക്കും

Jaysurya
ജയസൂര്യയ്‌ക്കെതിരായ പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം നടന്നതെന്നാണ് ഇരയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഇതിനായി പോലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2008ലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
 
ചിത്രത്തിന്റെ ഒരു ഭാഗം സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു ചിത്രീകരിച്ചത്. ഇതിനിടയിലാണ് ജയസൂര്യ നടിയോട് മോശമായി പെരുമാറിയത്. സെക്രട്ടറിയേറ്റ് ഇടനാഴിയില്‍ വച്ച് നടന്‍ കടന്നുപിടിച്ചു ചുംബിച്ചു എന്നാണ് നടി പരാതിപ്പെട്ടത്. 
അടുത്ത ലേഖനം
തൃശ്ശൂരില്‍ വിരിഞ്ഞത് താമരയല്ല ചെമ്പരത്തി പൂവാണെന്ന് ടി എന്‍ പ്രതാപന്‍