ബിജെപിയില്‍ ആശയക്കുഴപ്പം; മെട്രോമാനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി മുരളീധരന്‍

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (07:40 IST)
മെട്രോമാന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വി മുരളീധരന്‍ പറഞ്ഞത്. ആദ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എല്ലാവരും തീരുമാനം എടുത്തതായിരുന്നു. എന്നാല്‍ വൈകുന്നേരം വി മുരളീധരന്‍ മലക്കം മറിഞ്ഞു.

ആശയക്കുഴപ്പം ഇ ശ്രീധരന് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയ യാത്രക്കിടെ തിരുവല്ലയില്‍ വച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു മുന്‍പ് കെ സുരേന്ദ്രന്‍ നേതാക്കളുമായി സംസാരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :