അനുബന്ധ വാര്‍ത്തകള്‍
- പുതിയമാസത്തില്‍ വില ഉയര്‍ത്തി സ്വര്‍ണം
- രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുമോ!, പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതല്‍ കേരളത്തില്‍
- ഇന്ന് മുതല്‍ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്സിന് നയം: നമ്മുടെ വാക്സിന് അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടേതും അംഗീകരിക്കില്ലെന്ന് ഇന്ത്യ
- 600അടി താഴ്ചയില്‍ ട്രക്ക് വീണ് അപകടം: നാലു ജവാന്മാര് മരിച്ചു
- അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് പിതാവിന്റെ ശകാരം: മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന് ആത്മഹത്യചെയ്തു
സ്ത്രീധന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല, ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം
സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം ഏറ്റു. ആലങ്ങാട് സ്വദേശി നൗഹത്തിനും പിതാവിനുമാണ് മര്‍ദ്ദനം ഏറ്റത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു പിതാവ് സലിം. ഇദ്ദേഹത്തിന്റെ മുഖത്തുനിന്ന് ചോര ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാലുമാസം ഗര്‍ഭിണിയാണ് നൗഹത്ത്. ഏഴുമാസം മുന്‍പാണ് ജൗഹര്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 10ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടു വാങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ വീട് വില്‍ക്കാന്‍ ഇയാള്‍ ശ്രമം നടത്തുകയും ഇത് യുവതി പിതാവിനെ അറിയിക്കുകയുമായിരുന്നു. ജൗഹര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വയറില്‍ തൊഴികൊണ്ട് നൗഹത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.