1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aluva Dog Attack news

ആലുവയില്‍ രണ്ടാഴ്ച മുന്‍പ് തെരുവു നായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു; വാക്‌സിന്‍ എടുത്തിരുന്നു

Aluva Dog Attack
ആലുവയില്‍ രണ്ടാഴ്ച മുന്‍പ് തെരുവു നായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു. പത്രോസ് പോളച്ചന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.
 
തെരുവുനായയുടെ കടിയേറ്റതിനുപിന്നാലെ പേവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്സിന്‍ ഇദ്ദേഹം എടുത്തിരുന്നു. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് കടിയേറ്റത്.
അടുത്ത ലേഖനം
വെള്ളിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബുധനാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും