1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tamil Actor Vishal FILM NEWS

മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ ചെറിയ ചിത്രങ്ങള്‍ എങ്ങനെ വന്‍ വിജയമായി; ചോദ്യം കേട്ട് ക്ഷൂഭിതനായി വിശാല്‍

Tamil Actor Vishal
മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ ചെറിയ ചിത്രങ്ങള്‍ എങ്ങനെ വന്‍ വിജയമായെന്ന ചോദ്യം കേട്ട് ക്ഷൂഭിതനായി തമിഴ് നടന്‍ വിശാല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബയല്‍വന്‍ രംഗനാഥിന്റെ ചോദ്യമാണ് വിശാലിനെ പ്രകോപിപ്പിച്ചത്. ചോദ്യം കേട്ടതും പെട്ടെന്ന് വിശാല്‍ ദേഷ്യപ്പെടുകയായിരുന്നു. ഈ ചോദ്യമാരാണ് ചോദിച്ചത്, രംഗനാഥന്‍ സാര്‍ ആണോ എന്നും വിശാല്‍ ചോദിച്ചു, രംഗനാഥന്‍ ആണെങ്കില്‍ സോറി എനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. 
 
എന്നാല്‍ മറ്റാരെങ്കിലുമാണ് ഈ ചോദ്യം ചോദിച്ചതെങ്കില്‍ താന്‍ മറുപടി നല്‍കുമായിരുന്നു എന്നാണ് വിശാല്‍ പറഞ്ഞത്. നിരന്തരം വിവാദ ചോദ്യങ്ങള്‍ സിനിമ പ്രവര്‍ത്തകരോട് ചോദിക്കുന്ന വ്യക്തിയാണ് ബയല്‍വാന്‍ രംഗനാഥന്‍. അതിനാലാണ് വിശാല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. വിശാലും ഹരിയും ഒന്നിക്കുന്ന രത്‌നം എന്ന ചിത്രത്തിന്റെ പ്രൊമോഷനില്‍ ആണ് സംഭവം നടന്നത്. ഏപ്രില്‍ 26നാണ് ചിത്രം റിലീസിന് എത്തുന്നത്.
അടുത്ത ലേഖനം
Aavesham: ഫഹദിന്റെ ആദ്യ നൂറ് കോടി പിറക്കാന്‍ പോകുന്നു; മലയാള സിനിമയുടെ സീന്‍ മാറി !