1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lok Sabha election 2024 Voting Date Bevco

വെള്ളിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബുധനാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും

Lok Sabha election 2024
കേരളത്തില്‍ വെള്ളിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം 6 മണി മുതലാണ് മദ്യശാലകള്‍ അടച്ചിടുന്നത്. കൂടാതെ റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്‍പനശാലകള്‍ അടച്ചിടും.
 
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം നാളെ അവസാനിക്കും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ് 26ന് നടക്കുന്നത്. രാജ്യത്ത് ആകെ ഏഴുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്ത ലേഖനം
പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് ചൂടിനു സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്