അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു
- കേന്ദ്ര ബജറ്റ്: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും
- കോഴിക്കോട് ലോറിയില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ ഒന്നരവയസുകാരന് മരിച്ചു
- വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് കൂറുമാറി
- മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ഒന്‍പതാം ക്ലാസുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.
ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. മകന്‍ വാഹനം ഓടിക്കാറുണ്ടെന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിയാമായിരുന്നതായി പൊലീസ് പറഞ്ഞു.