സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:02 IST)
ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ റെജിമോന്റെയും മനീഷയുടെയും മകള്‍ നിരഞ്ജനയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷമാണ് സംഭവം. മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് മുത്തശ്ശി മുറിക്കുള്ളില്‍ കയറി നോക്കിയപ്പോഴാണ് കുട്ടിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കൈനകരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം
ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.