1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Happy birthday Antony Varghese

'ഞാന്‍ ഭാഗ്യവതിയാണ്'; ആന്റണി വര്‍ഗീസിനെ കുറിച്ച് ഭാര്യ, നടന്റെ പ്രായം

ആന്റണി വര്‍ഗീസ് പ്രശ്‌നങ്ങള്‍
സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമാണ് ആന്റണിയുടെയും അനീഷയുടെയും.നേഴ്‌സാണ് അനിഷ.അങ്കമാലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രതിസന്ധിഘട്ടത്തിലും ഭര്‍ത്താവ് ആന്റണി വര്‍ഗീസിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യ അനീഷയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അനിഷ.
'എന്റെ പാവം പാവം എന്നായിക്ക് ജന്മദിനാശംസകള്‍..... എന്റെ ജീവിതത്തില്‍ ഇത്തരമൊരു രത്‌നം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്... വരാനിരിക്കുന്ന ഒരു അതിശയകരവും അനുഗ്രഹീതവുമായ ഒരു വര്‍ഷം ആശംസിക്കുന്നു... ലവ് യു',- ആന്റണി വര്‍ഗീസ് ഭാര്യ  
1989 ഒക്ടോബര്‍ 11നാണ് ആന്റണി വര്‍ഗീസ് ജനിച്ചത്. 34-മത്തെ ജന്മദിനമാണ് നടന്‍ ആഘോഷിക്കുന്നത്.
ആര്‍ഡിഎക്‌സിന്റെ വന്‍ വിജയത്തിനുശേഷം ആന്റണി വര്‍ഗീസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാവേര്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നസ്രിയയെ പോലെ ക്യൂട്ട് ലുക്ക് വേണോ ? ഇതാണ് നടിയുടെ സൗന്ദര്യ രഹസ്യം!