അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്; മരണം 2000 കടന്നു
- ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 1500 കടന്നു
- ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍; 17 പേരെ ഹമാസ് തടങ്കലിലാക്കി
- ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്ക്
- ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷം രൂക്ഷമാകുന്നു: ഇരുരാജ്യങ്ങളിലുമായി മരണസംഖ്യ 1200 കടന്നു
ഹമാസിന്റെ ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ഹമാസിന്റെ ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദിയാക്കപ്പെട്ടവരില്‍ അമേരിക്കക്കാരും ഉണ്ടെന്നാണ് ബൈഡന്‍ പറഞ്ഞത്. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ജോബൈഡല്‍ ഇക്കാര്യം പറഞ്ഞത്. വ്യഴാഴ്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും.
ഇസ്രായേല്‍ ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 2000 കടന്നു. ഇസ്രായേലില്‍ ഹമാസ് സായുധസംഘം നടത്തിയ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. അതേസമയം ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തില്‍ ആയിരിക്കുകയാണ് ഗാസ നിവാസികള്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മരണസംഖ്യ 900 കടന്നു.