ഇസ്രായേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്; മരണം 2000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (08:40 IST)
ഇസ്രായേല്‍ ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 2000 കടന്നു. ഇസ്രായേലില്‍ ഹമാസ് സായുധസംഘം നടത്തിയ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. അതേസമയം ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തില്‍ ആയിരിക്കുകയാണ് ഗാസ നിവാസികള്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മരണസംഖ്യ 900 കടന്നു.

ഇസ്രായേലില്‍ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താന്‍ കാനഡ പോലുള്ള രാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം യുദ്ധം അമേരിക്കയുടെ നയപരാജയം ആണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :