കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (09:13 IST)
പുതുതലമുറയിലെ ക്യൂട്ട് നടിയാണ് നസ്രിയ. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ചില ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും പഴയ ലുക്കിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നസ്രിയ എങ്ങനെയാണ് സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്ന് നോക്കാം.
ആദ്യം തന്നെ നസ്രിയ ചെയ്യുന്ന ഒരു ജങ്ക് ഫുഡ് കണ്ടാല്‍ മുഖം തിരിച്ച് നടക്കുക എന്നത്. അതിനോട് നോ പറയണം ആദ്യം. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ധാരാളം വെള്ളം അകത്താക്കും. ആരോഗ്യകരമായ ജ്യൂസുകളും നടി തെരഞ്ഞെടുക്കും. ഡയറ്റില്‍ നട്ട്സും ഡ്രൈഫ്രൂട്ട്സും ഉള്‍പ്പെടുത്തുന്നത്, ഇതിലുള്ള ആന്റിഓക്സിഡന്‍സ് ശരീരത്തിന് വേണ്ട എനര്‍ജി നല്‍കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
എറോബിക്കും വെയ്റ്റ് ട്രെയിനിംഗ് വ്യായാമവും നസ്രിയ ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.