അമ്പലപ്പുഴയില്‍ കണ്ടൈനര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (12:14 IST)
അമ്പലപ്പുഴയില്‍ കണ്ടൈനര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് മരിച്ചത്. 23 വയസ്സ് ആയിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന 24 കാരനായ സൂര്യദേവിനെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9 ഓടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ അറവുകാടിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സുല്‍ഫിക്കര്‍ കണ്ടെയ്‌നറുടെ അടിയില്‍ പെടുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :