'സ്ഫടികം' റിലീസ് പ്രഖ്യാപിച്ചു,28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ച, മോഹന്‍ലാലിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (11:42 IST)
ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് സ്ഫടികം.2023 ഫെബ്രുവരി ഒമ്പതിന് സ്ഫടികം 4k Atmos എത്തുമെന്ന് മോഹന്‍ലാല്‍. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമ പ്രദര്‍ശനത്തിന് എത്തിയതെന്നും നടന്‍ ഓര്‍ക്കുന്നു.
'എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4k Atmos എത്തുന്നു.

ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...'അപ്പോള്‍ എങ്ങനാ... ഉറപ്പിക്കാവോ?.' '-മോഹന്‍ലാല്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :