വിഴിഞ്ഞത്ത് മറ്റു മതവിഭാഗക്കാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യമുണ്ടായെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (10:19 IST)
വിഴിഞ്ഞത്ത് മറ്റു മതവിഭാഗക്കാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യമുണ്ടായെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി മറുപടി നല്‍കി. ഇതര മതവിഭാഗങ്ങള്‍ക്കെതിരെ സഭ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ലെന്നും കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ ജേക്കബ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമോ എന്ന് ചിന്തിക്കണം. വിഴിഞ്ഞം സമരത്തെ സിപിഎം നേതാക്കള്‍ മോശമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :