ആലപ്പുഴയില്‍ 46 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (19:54 IST)
ആലപ്പുഴയില്‍ 46 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് മണ്ണാറശാലയില്‍ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മയായ ദീപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്നതിന് ഇടയിലാണ് കൊലപാതകം ദീപ്തി നടത്തിയത്.

സംഭവത്തിന് പിന്നാലെ ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ് ഓടിയെത്തി കുഞ്ഞിനെ കിണറ്റില്‍ നിന്ന് എടുത്തെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യുവതിക്ക് മാനസിക പ്രശ്‌നം ഉള്ളതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :