സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (09:25 IST)
പീച്ചി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. ഇന്ന് രാവിലെ ഒന്‍പതുമണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 2.5 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. മണലി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പുഴയില്‍ അഞ്ചുമുതല്‍ പത്തുസെന്റീമീറ്റര്‍ വരെ ജലം ഉയരാം. താഴ്ന്ന പ്രദേശങ്ങളിലുള്ളവരും മാറി താമസിക്കണം.