പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 ജൂണ്‍ 2022 (21:30 IST)
പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പെട്ടി സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മര്‍ദ്ദമാണ് കാരണം എന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെയും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. വീട്ടിലെത്തിയ അനീഷ് അമ്മയോട് ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷം മുറിയിലേക്ക് പോയ ഇയാളെ മരിച്ചനിലയില്‍ കാണുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :