ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാറിലേക്ക് എറിഞ്ഞശേഷം പിതാവും ചാടി; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 ജൂണ്‍ 2022 (18:37 IST)
മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാറിലേക്ക് എറിഞ്ഞശേഷം പിതാവും ചാടി. ആലുവ മണപ്പുറം പാലത്തിലാണ് സംഭവം. പതിമൂന്നും പതിനാറും വയസുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയുമാണ് പുഴയിലേക്ക് എറിഞ്ഞത്. പിന്നാലെ ചാടിയ പിതാവിനെ കണ്ടെത്താന്‍ സാധിച്ചില്ല.

സംഭവം കണ്ടുനിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ രണ്ടുകുട്ടികളെയും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ പിതാവിനായുള്ള തിരച്ചില്‍ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :