1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

സ്‌കൂളില്‍ നല്‍കിയ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റു; കായംകുളം ടൗണ്‍ സ്‌കൂളിലെ 20തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Alappuzha
സ്‌കൂളില്‍ നല്‍കിയ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപിസ്‌കൂളിലെ 20തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നല്‍കിയ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചത്. അതേസമയം ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കുവൈറ്റില്‍ ഭൂചലനം