അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍
- വേദനയോട് പേടി ! സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യക്കുറവിനുള്ള പ്രധാന കാരണം ഇതാണ്; മാറ്റിയെടുക്കാം എളുപ്പത്തില്‍
- ഓപ്പറേഷന് ഗംഗ: യുക്രൈനില്‍ നിന്ന് ഇതുവരെ രാജ്യത്ത് എത്തിച്ചത് 17,400 പേരെ
- വനിതാ ദിനത്തില്‍ നിയമസഭയില്‍ കുതിരപ്പുറത്തെത്തി ജാര്‍ഖണ്ഡ് വനിത എംഎല്‍എ
- നിസാരമായി കാണരുത് ഈ ആരോഗ്യപ്രശ്നത്തെ!
ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു
ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ്(39) വധശിക്ഷ വിധിച്ചത്. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവല്‍ ഹുസൈനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഇയാള്‍ക്ക് 24 വയസാണ്. ഇയാളും ബംഗ്ലാദേശ് സ്വദേശിയാണ്.
2019 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എപി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരില്‍ നിന്ന് 45 പവനും പണവും പ്രതികള്‍ തട്ടിയെടുത്തു.