അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (17:38 IST)
വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങൾ പുറത്ത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങൾ ജനുവരി 29-നും 30-നും ഇടയിൽ നശിപ്പിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ഒരു ലാബാണ് ഇതിന് സഹായങ്ങൾ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർ ഫോണുകൾ മുംബൈയിലേക്ക് കൊറിയറായി അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ജനുവരി 29,30 തീയതികളിലായാണ് ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്‌തത്. പതിമൂന്ന് നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.