ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന് എംഎല്‍എ പിവി ശ്രീനിജന്‍: ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ പട്ടിയെപോലെ തല്ലിച്ചതച്ചെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (16:04 IST)
ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പിവി ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ ട്വന്റി20 പ്രവര്‍ത്തകര്‍. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ പട്ടിയെപോലെ തല്ലിച്ചതച്ചെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. ക്രൂരമായി ഏറ്റമര്‍ദ്ദനമാണ് മരണകാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ദീപുവിനെ ചികിത്സ തേടാന്‍ പോലും അനുവദിച്ചില്ലെന്നും തങ്ങള്‍ എത്തുമ്പോള്‍ ദീപുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നുവെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു.

ആശുപത്രിയില്‍ എത്തിച്ചിട്ടും ഡോക്ടര്‍മാര്‍ ഏകദേശം മരണം ഉറപ്പിച്ചെന്നും ബന്ധുക്കളെ അറിയിക്കാന്‍ നിര്‍ദേശിച്ചതായും പ്രവര്‍ത്തകര്‍ പറയുന്നു. തലയിലെ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനു പിന്നാലെ ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :