ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു, ദേഷ്യം പിടിച്ച അ‌‌ച്ഛൻ എട്ടുവയസുകാരനെ അടിച്ചുകൊന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ജൂലൈ 2021 (16:57 IST)
ഗുജറാത്തിൽ ഭക്ഷണം കഴി‌ക്കാൻ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അ‌‌ച്ഛൻ അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അ‌‌ച്ഛനെതിരെ കൊലപാതകകുറ്റം ചുമത്തി പോലീസ് കേസെടുത്തു.

രാജ്‌ക്കോട്ട് ജില്ലയിൽ ബുധനാഴ്‌ച്ചയാണ് സംഭവം. പാർപ്പിടസമുച്ചയത്തിൽ സുരക്ഷാജീവനക്കാരനായി ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയായ സിദ്ധരാജ് ഭുല്ലാണ് പ്രതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഇയാൾ ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന വടിയുപയോഗിച്ച് കഠിനമായി തല്ലുകയായിരുന്നു. തുടർന്ന് ഭിത്തിയിൽ ചേർത്ത് ഇടിച്ചതായും പോലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.കുട്ടിക്ക് ഒന്നിലധികം പരിക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കളിക്കുമ്പോൾ താഴെ വീണാണ് പരിക്കേറ്റതെന്നാണ് അ‌‌ച്ഛൻ ആദ്യം മൊഴി നൽകിയത്. എന്നാൽ നിരന്തരം ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :