അനുബന്ധ വാര്‍ത്തകള്‍
- 'അദ്ദേഹം എന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തരുന്നു, അതിനാല്‍ വിവാഹമോചനം വേണം': യുവതിയുടെ ഹര്‍ജി കണ്ട് കോടതി ഞെട്ടി
- ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്കി
- കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാന്‍ സാങ്കേതിക തകരാറും കാരണമായെന്ന് കണ്ടെത്തല്‍
- രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 69878 പേര്‍ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിത നിരക്ക് ഇന്ത്യയില്‍
- സംസ്ഥാനത്ത് കൊവിഡ് മരണം 200 കടന്നു; ഇന്നലെ സ്ഥിരീകരിച്ചത് 12 മരണം
ആലപ്പുഴ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവി കുളങ്ങര വാര്‍ഡ് 13, അരൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 21 ല്‍ കളപ്പുരയ്ക്കല്‍ കോളനി പ്രദേശം മാത്രമായും വാര്‍ഡ് നാലില്‍ ചേഞ്ചേരില്‍ പ്രദേശം മാത്രമായും കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.
ഇവിടങ്ങളില്‍ കോവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
അതേസമയം കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന പട്ടണക്കാട് പഞ്ചായത്തിലെ 19,5 വാര്‍ഡുകള്‍, ചേര്‍ത്തല നഗരസഭയിലെ വാര്‍ഡ് 7എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.