1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lady want divorce in up

'അദ്ദേഹം എന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തരുന്നു, അതിനാല്‍ വിവാഹമോചനം വേണം': യുവതിയുടെ ഹര്‍ജി കണ്ട് കോടതി ഞെട്ടി

India
തന്റെ ഭര്‍ത്താവ് തന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നെന്നും ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുകയും എല്ലാ തെറ്റുകളോടും ക്ഷമിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം തരണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ഇത്തരത്തിലുള്ള ഒരാളുടെ കൂടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് യുവതി ഹര്‍ജിയില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം.
 
എന്നാല്‍ ഭര്‍ത്താവിന് മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന ചോദ്യത്തിന് യുവതി അമിതമായ സ്‌നേഹമല്ലാതെ മറ്റൊരു പ്രശ്‌നവും ഇല്ലെന്നാണ് പറഞ്ഞത്. പതിനെട്ടുമാസത്തെ ദാമ്പദ്യം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് യുവതി പറയുന്നത്. എന്നാല്‍ വിവാഹ മോചനം അനുവദിക്കരുതെന്ന് കോടതിയോട് ഭര്‍ത്താവ് അപേക്ഷിച്ചു.
അടുത്ത ലേഖനം
പഞ്ചാബിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു