1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Bjp Murder News

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Alappuzha
ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാടാണ് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കുമാരപുരം വാര്യംകോട് സ്വദേശി ശരത്ചന്ദ്രന്‍(26) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നന്ദുപ്രകാശ് എന്നയാളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ലഹരി മരുന്ന് സംഘമാണെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആറ്റുകാല്‍ പൊങ്കാല: ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പ് മാത്രം