സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 മെയ് 2022 (18:54 IST)
ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അവലൂക്കുന്ന് സ്വദേശി ഉനൈസ് ആണ് മരിച്ചത്. 20 വയസായിരുന്നു. ഒപ്പം യാത്രചെയ്ത ആദര്‍ശ്, അനീസ് എന്നിവര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ആര്യാട് പള്ളിമുക്കിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.