റയിൽവേയുടെ ഉപകരണങ്ങൾ മോഷ്ടിച്ച സംഘത്തെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 16 മെയ് 2022 (17:26 IST)
ആലപ്പുഴ: റയിൽവേയുടെ വിവിധ ഉപകരണങ്ങൾ കവർന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. ലജ്നത്ത് ബാബു, സക്കറിയ ബസാർ സ്വദേശി റാഫി, കളരിക്കൽ ആശ്രമം സ്വദേശി റിയാസ്, വ്യാസപുരം സ്വദേശി ശിവരാജ് എന്നിവരെ പോലീസ് സാഹസികമായാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ ആലപ്പുഴ റയിൽവേ ഗേറ്റിനു സമീപത്തു വച്ചാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ കടപ്പുറം ആശുപത്രിക്കടുത്ത റയിൽവേ ഗേറ്റിനടുത്ത് വച്ച് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസ് വാഹനത്തിനു കൈകാണിക്കുകയും സംശയകരമായ നിലയിൽ നാല് പേർ ചാക്കുകെട്ടുമായി തന്നെ സവാരി വിളിച്ചെന്നും അറിയിച്ചു.

ജാഗരൂഗരായ പോലീസ് സംഘം ഉടൻ തന്നെ സമീപത്തു നടത്തിയ പരിശോധനയിൽ റയിൽവേ ട്രാക്കിനര്ത്തുനിന്നു റയിൽവേയുടെ വിവിധ സാധനങ്ങൾ അഞ്ചു ചാക്കുകളിലായി നിറച്ച സംഘത്തെ കണ്ടെത്തി. ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഉന്നത ഉപകരണങ്ങളായിരുന്നു ഇത്. പ്രതികളെ പോലീസ് പിന്നീട് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :