അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നേരിടരുത്, പൊലീസിനെ പിന്തുണയ്ക്കേണ്ട ബാധ്യത സിപിഐക്കില്ല: കാനം
- മാവോയിസ്റ്റ് ബന്ധം; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു
- സൈബർ ആക്രമണം, പുറത്തിറങ്ങാൻ ഭയം തോന്നുന്നുവെന്ന് സജിതാ മഠത്തിൽ:മുഖ്യമന്ത്രിക്ക് പരാതി നൽകി
- ലാപ്ടോപ്പില്‍ മാവോവാദി ഭരണഘടന; പൊലീസിന്റെ വാദം ശക്തമാകുന്നു, യുഎപിഎ കേസില്‍ കൂടുതല്‍ തെളിവുകൾ
- അലനേയും ഷുഹൈബിനേയും പാർട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്
യുഎപിഎ: പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് കോടതി; ജാമ്യ ഹർജി ഹൈക്കോടതി തള്ളി
അറസ്റ്റിലായ അലന് ഷുഹൈബിന്റേയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. അറസ്റ്റിലായ അലന് ഷുഹൈബിന്റേയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജാമ്യം നല്‍കരുതെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. കേസില്‍ മൂന്നാമതൊരാള്‍ കൂടി പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന് വാദം.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്കാനാവില്ലെന്ന്ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
അടുത്ത ലേഖനം