മാവോയിസ്റ്റ് ബന്ധം; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു

നീലിമ ലക്ഷ്മി മോഹൻ| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2019 (13:24 IST)
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചാർത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികളായ അലനും താഹ‍യ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. മലപ്പുറം സ്വദേശിയായ ഉസ്മാനാണ് സംഭവത്തിൽ ഇരുവർക്കും ഒപ്പമുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപെടുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പോലീസ് വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് ഉസ്മാന്‍. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നാണ് മൂവർക്കും മാവോയിസ്യ് ബന്ധമുണ്ടെന്ന് പറയുന്ന തെളിവുകൾ പൊലീസിനു ലഭിച്ചത്.

കേസിന്‍റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം ചൂണ്ടികാട്ടി കോടതി അലനും താഹയ്ക്കും ജാമ്യം നിക്ഷേധിച്ചിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇരുപേരുടെയും ബന്ധുക്കളുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :