എംഎല്‍എമാരുടെ മനസ്സറിഞ്ഞ് എഐസിസി നിരീക്ഷകര്‍; ഹൈക്കമാന്റിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും
എംഎല്‍എമാരുടെ മനസ്സറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഹൈക്കമാന്റിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. നിരീക്ഷകര്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിശദീകരിക്കും. എംഎല്‍എമാരുടെ ഭൂരിപക്ഷം കിട്ടിയെന്ന് കെസി പക്ഷം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഘടകകക്ഷികളുടെ പിന്തുണ സതീശനാണ്.
20ലേറെ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നുണ്ട്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ എങ്ങനെ അവഗണിക്കും എന്നാണ് കെ സി പക്ഷത്തിന്റെ ചോദ്യം. വിഡി അനുകൂല കമന്റുകള്‍ പിആര്‍ ആണെന്നാണ് വിമര്‍ശനം. ഹൈക്കമാന്റിന്റെ ഭാഗമായ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവികം എന്നാണ് വി ഡി പക്ഷം.
തെരഞ്ഞെടുപ്പ് വെറും സാങ്കേതികം ആകരുതെന്നും ഘടക കക്ഷികളുടെ പിന്തുണയും പരിഗണിക്കണമെന്നും വിഡി പക്ഷം ആവശ്യപ്പെടുന്നു.