അനുബന്ധ വാര്‍ത്തകള്‍
- സ്പോൺസറുടെ വീട്ടിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ഇന്ത്യകാരനായ ഡ്രൈവർക്കും ഫിലിപ്പിൻസ് യുവതിക്കും കിട്ടിയത് എട്ടിന്റെ പണി
- കേരളത്തിലെ പ്രളയവും കാലിഫോർണിയയിലെ തീപിടുത്തവും അപകടകരമായ കാലാവസ്ഥാമാറ്റത്തിന്റെ സൂചന: അന്റോണിയോ ഗുട്ടറസ്
- "സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും" - പുതിയ വിവാദത്തിന് തിരികൊളുത്തി ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്
- മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിമാറ്റി; താരത്തിനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം
- ബഹ്റെയ്നിൽ വനിതാ ഡോക്ടറും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഈ കള്ളന് പണവും ആഭരണങ്ങളും ഒന്നും വേണ്ട; മോഷ്ടിക്കുന്നത് വിവാഹ വസ്ത്രങ്ങൾ മാത്രം !
പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും മോഷ്ടിക്കാതെ വിവാഹ വസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളൻ എന്നു കേൾക്കുമ്പോൾ നമുക്ക് കൌതുകം മാത്രമാണ് തോന്നുക. ചൈനയിലാണ് ഈ സംഭവം നടന്നത് ഷാംഗ്ഹായി പ്രവശ്യയിലുള്ള ഒരു തുണിക്കടയിൽ നിന്നുമാണ് ദിനംപ്രതി വിവാഹ വസ്ത്രങ്ങൾ മാത്രം മോഷണം പോകുന്നത്. പണവും കമ്പ്യൂട്ടറുകളും മറ്റു വിപിടിപ്പുള്ള ഒന്നും മോഷണം പോവുന്നതുമില്ല.
സംഭവം നമുക്ക് കൌതുകമായി തോന്നുമെങ്കിലും സ്ഥിരമായി വിവാഹ വസ്ത്രങ്ങൾ മോഷണം പോകാൻ തുടങ്ങിയതോടെ കടയുടം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ വിവാഹ വസ്ത്രം മാത്രം മോഷ്ടിക്കുന്ന കള്ളനെക്കുറിച്ച് പൊലീസിനും കൌതുകമാണ് തോന്നിയത്. ഒടുവിൽ തലവേദന പിടിപ്പിച്ച ആ കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു.
50 കാരനായ ഗൂ എന്നയാളെ തന്ത്രപരമായി മോഷണത്തിനിടെ പൊലീസ് പിടികൂടി. ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ തന്റെ ദാമ്പത്യ ജീവിതം അവസാനിച്ചു. വിവാഹ വസ്ത്രങ്ങൾ നിത്യവും കാണുമ്പോൾ താൻ വിവാഹിതനാകാൻ പോവുകയാണ് എന്ന തോന്നലുണ്ടാകും. ആ തോന്നൽ നിലനിർത്താനാണ് വിവാഹവസ്ത്രങ്ങൾ മോഷ്ടിച്ചത് എന്നാണ് പിടിയിലായ ഗൂ പൊലീസിനോട് പറഞ്ഞത്. 300 വിവാഹ വസ്ത്രങ്ങളാണ് ഉയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തിയത്.