അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് വന്ധ്യംകരിക്കപ്പെട്ട തെരുവ് നായ ആറുകുട്ടികളെ പ്രസവിച്ചു!
- സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന് പൊലീസില്‍ കീഴടങ്ങി
- എറണാകുളത്ത് ഡ്യൂട്ടിക്കിടെ പൊലീസുകാരന് കുഴഞ്ഞുവീണ് മരിച്ചു
- അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചുമുതല്‍
- വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്കും നല്‍കണം, കാരണം ഇതാണ്
അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത്തരത്തില്‍ പ്രദര്‍ശന വസ്തുക്കളാക്കാന്‍ കലാകാരന്മാരും തെയ്യവുമായി ബന്ധപ്പെട്ടവരും അനുവദിക്കരുതെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വരവിളി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്‌മൊഴിയിലൂടെ കൈമാറിവന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് പകര്‍ന്നു കൊടുക്കുന്നതിനുമായി യൂനസ്‌കോ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായി കൂടിയാട്ടമാണ് പദ്ധതിയില്‍ ഇടംപിടിച്ചത്. അത്തരത്തില്‍ യൂനസ്‌കോയുടെ അംഗീകാരത്തിന് അര്‍ഹതയുള്ള കലാരൂപമാണ് തെയ്യം. തെയ്യത്തെ യൂനസ്‌കോയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകണം. യുനസ്‌കോ പദ്ധതിയില്‍ ഇടംപിടിക്കാന്‍ സാധിച്ചാല്‍ കലാകാരന്മാര്‍ക്ക് വലിയ സഹായങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.