സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 29 ജൂലൈ 2022 (19:26 IST)
കൊല്ലത്ത് വന്ധ്യംകരിക്കപ്പെട്ട തെരുവ് നായ ആറുകുട്ടികളെ പ്രസവിച്ചു. മാര്‍ച്ചിലാണ് തെരുവ് നായ വന്ധ്യംകരണം ഊര്‍ജിതമായി നഗരത്തില്‍ നടത്തിയത്. പ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചാലുംമൂട് മൃഗാശുപത്രിയില്‍ വച്ചായിരുന്നു വന്ധ്യംകരണം നടത്തിയത്.
ഇത്തരത്തില്‍ വന്ധ്യംകരിച്ച നായകളെ തിരിച്ചറിയാന്‍ ചെവിയില്‍ അടയാളവും നല്‍കിയിരുന്നു. ഇക്കൂട്ടത്തിലെ നായയാണ് പ്രസവിച്ചത്. കഴിഞ്ഞ ദിവസമാണ് നായ പ്രസവിച്ചത്.