അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് അഞ്ചുമുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ജൂലൈ 2022 (14:51 IST)
അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതല്‍
സെപ്തംബര്‍ 03 വരെ www.joinindianarmy.nic.inഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി 2022 നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :