നടിയെ ആക്രമിച്ച കേസ്: അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (11:16 IST)

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തിടുക്കപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണത്തിനു കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :