മകളുടെ വെട്ടേറ്റു മാതാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 25 മെയ് 2022 (10:20 IST)
കോട്ടയം: മകളുടെ വെട്ടേറ്റു മാതാവിന് ദാരുണാന്ത്യം. പാദുവ താന്നിക്കാത്തടത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത എന്ന 65 കാരിയാണ് മാനസിക അസ്വാസ്ഥ്യമുള്ള മകൾ രാജേശ്വരി (48) യുടെ വെട്ടേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. രാജേശ്വരിയെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ബഹളം കേട്ട് നാട്ടുകാർ നോക്കിയപ്പോൾ വെറ്റ്റേറ്റു പുറത്തേക്കോടിയ ശാന്തയേയും വാക്കത്തിയുമായി നിൽക്കുന്ന മകളെയുമാണ് കണ്ടത്. വിവരം അറിഞ്ഞു പോലീസ് എത്തി ശാന്തയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് തന്നെ ജീവൻ വെടിഞ്ഞു.

വര്ഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായ രാജേശ്വരി അവിവാഹിതയാണ്. രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ, പുഷ്പ എന്നിവരാണ് ശാന്തയുടെ മറ്റു മക്കൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :