അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ഒന്നാന്തരം നടനാണ്, കഥാപാത്രത്തിന് പേരുപോലും ഇല്ലെങ്കിലും അദ്ദേഹം മിന്നിക്കും!
- കലാഭവൻ മണി വിടവാങ്ങിയിട്ട് 4 വർഷം; മരണമില്ലാത്ത കലാകാരൻ, ഇനിയുമുണ്ടൊരു ജന്മമെങ്കിൽ...
- നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബു കൂറുമാറി, പുതിയ മൊഴി ദിലീപിന് അനുകൂലം
- നിർഭയ കേസ്: പ്രതികൾക്ക് ഇനി നിയമപരമായ അവകാശങ്ങൾ ഇല്ല, വധശിക്ഷ മാർച്ച് 20 പുലർച്ചെ 5.30ന്
- "കോവിഡ് 19" ലോകത്തിന് മാതൃകയായി കേരളാ മോഡൽ
നടി അക്രമിക്കപ്പെട്ട കേസ്: ബിന്ദു പണിക്കരും മൊഴി മാറ്റി, കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടി ബിന്ദു പണിക്കര്‍ കൂറുമാറി. പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രത്യേക കോടതിയില്‍ നടക്കുന്ന രഹസ്യ വിചരാണയ്ക്കിടെ ബിന്ദു പണിക്കര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷിയായ ബിന്ദു പണിക്കര്‍ നേരത്തെ നല്കിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
കേസില്‍ ഇടവേള ബാബുവും നേരത്തെ കൂറുമറിയിരുന്നു. കേസില്‍ പ്രതിയായ നടന് ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പരാതി പറഞ്ഞതായി ഇടവേള ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ഇടവേള ബാബു പറഞ്ഞത്.