നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (14:38 IST)
ചലച്ചിത്രതാരം ദേവന്‍ ശ്രീനിവാസന്‍ ബിജെപിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റ്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണ് ദേവനെ നാമനിര്‍ദേശം ചെയ്തത്. കെ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. 2021ല്‍ ദേവന്റെ പാര്‍ട്ടിയായ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചിരുന്നു.

കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :