അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2023 (19:16 IST)
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മധ്യപ്രദേശിനും ഛത്തിസ്ഗഡിനും പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മൂന്നിടത്തും സാധ്യതാപട്ടികയിലുണ്ടായിരുന്ന പ്രമുഖനേതാക്കളെയെല്ലാം വെട്ടി സർപ്രൈസ് നീക്കമാണ് ബിജെപി നടത്തിയത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് മുന്‍നിരയിലുണ്ടായിരുന്ന വസുന്ധര രാജയെ മറികടന്നുകൊണ്ട് മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സുഗമമായി തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായി.
ആദ്യതവണ എംഎല്‍എ ആയ ഭജന്‍ ലാല്‍ ശര്‍മയാണ് മുഖ്യമന്ത്രിയാകുക. വസുന്ധര രാജെ തന്നെയാണ് ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഭജന്‍ലാല്‍ ശര്‍മ സംഘടന രംഗത്ത് പ്രമുഖനാണ്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും ആര്‍എസ്എസ് നേതൃത്വവുമായി അടുത്തബന്ധമാണ് ഭജന്‍ ലാലിനുള്ളത്.