18 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്നു,വിജയ്‌ക്കൊപ്പം ആ നടന്‍ വീണ്ടും, 'ദളപതി 68'ല്‍ സര്‍പ്രൈസ് കാസ്റ്റിംഗ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (11:10 IST)
ലിയോയ്ക്ക് ശേഷം വിജയ് പുതിയ സിനിമയുടെ തിരക്കുകളിലാണ്.വെങ്കട് പ്രഭു സംവിധാനം 'ദളപതി 68' ഷൂട്ടിംഗ് പുരോഗമിക്കുന്നു. സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.മീനാക്ഷി ചൗധരിയാണ് നായിക.

പ്രഭുദേവ, പ്രശാന്ത്, ലൈല, സ്‌നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയ താരനിര സിനിമയില്‍ അണിനിരക്കുന്നു. തീര്‍ന്നില്ല ആ നിലയിലേക്ക് പുതിയ ഒരാളുടെ കൂടി പേര് ചേര്‍ത്തിരിക്കുകയാണ്.മലേഷ്യന്‍ നടന്‍ യുഗേന്ദ്രന്‍ വിജയ്‌ക്കൊപ്പം അഭിനയിക്കും. ഇത് ആദ്യമായല്ല വിജയ് -യുഗേന്ദ്രന്‍ കോമ്പോ സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്.പേരരശിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ തിരുപ്പാച്ചിയിലായിരുന്നു ഇരുവരെയും ഒന്നിച്ച് ഒടുവില്‍ കണ്ടത്.ഇന്‍സ്‌പെക്ടര്‍ വേലുച്ചാമി എന്ന കഥാപാത്രത്തെ ആയിരുന്നു വേലുച്ചാമി അവതരിപ്പിച്ചത്. 18 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍ . അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.


തുപ്പാക്കിക്ക് ശേഷം വിജയ് ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :