കുട്ടിക്കാലത്തെ കളിക്കൂട്ടുകാര്‍ക്കൊപ്പം, ഈ കൂട്ടത്തില്‍ ഒരാള്‍ സംഗീത സംവിധായകന്‍ ! ആളെ മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (10:12 IST)
ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും നമുക്ക് ചുറ്റിലുമുള്ള ചിലരെങ്കിലും. തനിക്കൊപ്പം വളര്‍ന്ന കളിക്കൂട്ടുകാര്‍ക്കൊപ്പം ചിരിയും കളിയുമായി ഓടിനടന്ന ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്.

പാലക്കാട് മേലാര്‍കോഡില്‍ എം രാജേന്ദ്രനും സുപ്രിയ രാജേന്ദ്രനും മകനായ രഞ്ജിന് കുട്ടിക്കാലം മുതലേ പാട്ടുകളോട് ഇഷ്ടമായിരുന്നു. മൂന്നാം വയസ്സില്‍ പാടാന്‍ തുടങ്ങിയ രഞ്ജിന്‍ ഏഴാം വയസ്സില്‍ കര്‍ണാടകസംഗീതം പഠിക്കാന്‍ തുടങ്ങി.
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ നീലന്‍ ജനിച്ചത്. ഭാര്യ ശില്പ തുളസി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :